Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Permanent Teachers

സ്ഥി​രം വൊ​ക്കേ​ഷ​ണ​ല്‍ അ​ധ്യാ​പ​ക​രു​ടെ അ​ഭാ​വം; തൊ​ഴി​ല്‍ നൈ​പു​ണി പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

കൊ​ച്ചി: വൊ​ക്കേ​ഷ​ണ​ല്‍ അ​ധ്യാ​പ​ക ത​സ്തി​ക​യി​ല്‍ സ്ഥി​ര​നി​യ​മ​നം ന​ട​ക്കാ​ത്ത​തി​നാ​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ ന​ട​ക്കു​ന്ന തൊ​ഴി​ല്‍ നൈ​പു​ണി പ​ഠ​നം പ്ര​തി​സ​ന്ധി​യി​ല്‍. ദേ​ശീ​യ തൊ​ഴി​ല്‍ നൈ​പു​ണി പ​ഠ​നം സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 2018 മു​ത​ല്‍ സ്ഥി​ര​നി​യ​മ​നം നി​ര്‍​ത്തി​വ​ച്ചി​രു​ന്നു.

പു​തു​ക്കി​യ പാ​ഠ്യ​പ​ദ്ധ​തി​ക്ക​നു​സൃ​ത​മാ​യ ത​സ്തി​ക​ക​ള്‍ സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ല്‍ നി​ശ്ച​യി​ക്കു​ന്ന​ത് വ​രെ വി​എ​ച്ച്എ​സ്ഇ വ​കു​പ്പി​ലെ വൊ​ക്കേ​ഷ​ണ​ല്‍ ടീ​ച്ച​ര്‍ ത​സ്തി​ക​യി​ലേ​ക്കു​ള്ള നി​യ​മ​ന ന​ട​പ​ടി​ക​ളാ​ണ് താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​യ​ത്. തൊ​ഴി​ല്‍ നൈ​പു​ണി പ​ഠ​നം മു​ന്നോ​ട്ട് ന​യി​ക്കേ​ണ്ട വൊ​ക്കേ​ഷ​ണ​ല്‍ അ​ധ്യാ​പ​ക​രു​ടെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് 2019 ല്‍ ​പു​റ​ത്തി​റ​ക്കി​യ സ​ര്‍​ക്കു​ല​ര്‍ പ്ര​കാ​രം ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍, പാ​ഠ്യ പാ​ഠ്യേ​ത​ര​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ന്നോ​ട്ട് ന​യി​ക്കാ​ന്‍ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. വി​വി​ധ തൊ​ഴി​ല്‍ വി​ഷ​യ​ങ്ങ​ളു​ടെ പൊ​തു​പ​രീ​ക്ഷ മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്താ​നും ആ​ളി​ല്ല .

സം​സ്ഥാ​ന​ത്തെ 1,103 വൊ​ക്കേ​ഷ​ണ​ല്‍ അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ല്‍ 64 ശ​ത​മാ​നം അ​ധ്യാ​പ​ക​രാ​ണ് നി​ല​വി​ലു​ള്ള​ത്. അ​തി​ല്‍​ത​ന്നെ ഭൂ​രി​ഭാ​ഗം പേ​രും വി​ര​മി​ക്ക​ല്‍ പ്രാ​യം അ​ടു​ത്ത​വ​രാ​ണ്. പ​ല വി​ഷ​യ​ങ്ങ​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പു​ക​ള്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന സ്‌​കൂ​ളു​ക​ളി​ലെ പ്ര​ധാ​ന​ധ്യാ​പ​ക​ര്‍ വെ​പ്രാ​ള​ത്തി​ലു​മാ​ണ്. അ​ധ്യാ​പ​ക​രു​ടെ കു​റ​വു കാ​ര​ണം സം​സ്ഥാ​ന​ത്തെ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളു​ക​ളി​ല്‍ തൊ​ഴി​ല്‍ നൈ​പു​ണി​പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ പാ​ഠ്യ​പാ​ഠ്യേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് ന​ട​പ്പി​ലാ​ക്കാ​നാ​രു​മി​ല്ല.

പ​ല സ്‌​കൂ​ളു​ക​ളി​ലും മ​റ്റു വി​ഷ​യ​ങ്ങ​ള്‍ പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കൂ​ടെ ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന വ്യ​വ​സാ​യി​ക പ​രി​ശീ​ല​ന​ത്തി​ന് കൂ​ടെ പോ​യ​ത്. സ്‌​കി​ല്‍ ഷെ​യ​ര്‍, സ്‌​കി​ല്‍ ടു ​വെ​ഞ്ച്വ​ര്‍ പ്രോ​ജ​ക്ടു​ക​ള്‍, സ്‌​കി​ല്‍ എ​ക്‌​പോ, ക​രി​യ​ര്‍ സെ​മി​നാ​റു​ക​ള്‍, വി​ദ​ഗ്ധ​രു​മാ​യു​ള്ള സം​വാ​ദം, ഫീ​ല്‍​ഡ് വി​സി​റ്റു​ക​ള്‍, ക​രി​യ​ര്‍ ഫെ​സ്റ്റി​വെ​ല്‍, ഓ​ണ്‍ ദ ​ജോ​ബ് ട്ര​യി​നിം​ഗ്, ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ലി​ങ്കേ​ജ് തു​ട​ങ്ങി വി​ദ്യാ​ല​യ​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി ന​ട​ക്കേ​ണ്ട നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഉ​ള്ള​ത്.

തൊ​ഴി​ല്‍ നൈ​പു​ണി പ​ഠ​നം കേ​വ​ലം ക്ലാ​സ്‌​റൂം, ലാ​ബ് പ​ഠ​ന​ത്തി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ലാ​ത്ത​തി​നാ​ല്‍ താ​ല്‍​ക്കാ​ലി​ക അ​ധ്യാ​പ​ക​ര്‍​ക്ക് പ​രി​മി​ധി​ക​ളു​ണ്ട്. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഘ​ട്ടം കു​ട്ടി​ക​ളു​ടെ വൈ​കാ​രി​ക​വും ക​രി​യ​ര്‍ സം​ബ​ന്ധ​വു​മാ​യ വ​ള​ര്‍​ച്ച​യി​ല്‍ നി​ര്‍​ണാ​യ​ക​ഘ​ട്ട​മാ​ണ്. ഈ ​പ്രാ​യ​ത്തി​ലെ വൈ​കാ​രി​ക​മാ​യ വ്യ​തി​യാ​ന​ങ്ങ​ളെ ശ​രി​യാ​യ​രീ​തി​യി​ല്‍ കൈ​കാ​ര്യം ചെ​യ്യാ​നും അ​വ​ര്‍​ക്ക് കൃ​ത്യ​മാ​യ മാ​ര്‍​ഗ നി​ര്‍​ദ്ദേ​ശം ന​ല്‍​കാ​നും കു​ട്ടി​ക​ളു​മാ​യി ദീ​ര്‍​ഘ​കാ​ല ബ​ന്ധ​മു​ള്ള സ്ഥി​രം അ​ധ്യാ​പ​ക​ര്‍​ക്ക് മാ​ത്ര​മേ സാ​ധി​ക്കൂ. താ​ല്‍​ക്കാ​ലി​ക​മാ​യി വ​ന്നു​പോ​കു​ന്ന അ​ധ്യാ​പ​ക​ര്‍​ക്ക് കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര​വി​കാ​സ​ത്തി​ല്‍ സ്വാ​ധീ​നം ചെ​ലു​ത്താ​ന്‍ പ​രി​മി​തി​ക​ളു​ണ്ട്.

ദേ​ശീ​യ തൊ​ഴി​ല്‍ നൈ​പു​ണ്യ ച​ട്ട​ക്കൂ​ട് അ​നു​സ​രി​ച്ചു​ള്ള കോ​ഴ്‌​സു​ക​ള്‍ വി​പ​ണി​യു​ടെ ആ​വ​ശ്യ​ക​ത​യ്ക്ക​നു​സ​രി​ച്ച് മാ​റി​കൊ​ണ്ടി​രി ക്കു​ന്ന​വ​യാ​ണ്. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ലെ വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ല്‍ കോ​ഴ്‌​സു​ക​ളെ ഒ​ന്പ​തു പ്ര​ധാ​ന ബ്രാ​ഞ്ചു​ക​ളാ​യി ത​രം​തി​രി​ച്ചി​ട്ടു​ണ്ട്. ഒ​രു പ്ര​ത്യേ​ക ബ്രാ​ഞ്ച്/ സെ​ക്ട​റി​ല്‍ പ്ര​ഫ​ഷ​ണ​ല്‍ ബി​രു​ദ​മു​ള്ള അ​ധ്യാ​പ​ക​ന് ആ ​മേ​ഖ​ല​യ്ക്ക് കീ​ഴി​ല്‍ വ​രു​ന്ന ഏ​ത് പു​തി​യ കോ​ഴ്‌​സും മി​ക​ച്ച​രീ​തി​യി​ല്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ സാ​ധി​ക്കും.

പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ബ്രാ​ഞ്ച്/ സെ​ക്ട​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ഫ​ഷ​ണ​ല്‍ യോ​ഗ്യ​ത​യു​ള്ള​വ​രെ സ്ഥി​രം വൊ​ക്കേ​ഷ​ണ​ല്‍ അ​ധ്യാ​പ​ക​രാ​യി അ​ടി​യ​ന്തി​ര​മാ​യി നി​യ​മി​ക്കു​ക, യോ​ഗ്യ​രാ​യ വൊ​ക്കേ​ഷ​ണ​ല്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍​മാ​രേ​യും പ്ര​ഫ​ഷ​ണ​ല്‍ യോ​ഗ്യ​ത​യു​ള്ള മി​നി​സ്റ്റീ​രി​യ​ല്‍ ജീ​വ​ന​ക്കാ​രേ​യും വൊ​ക്കേ​ഷ​ണ​ല്‍ ടീ​ച്ച​ര്‍​മാ​രാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കി സ​ര്‍​ക്കാ​ര്‍ നി​യ​മി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളാ​ണ് വൊ​ക്കേ​ഷ​ണ​ല്‍ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​ത്.

Latest News

Corehub Up